കേരളം

kerala

ETV Bharat / state

പൊലീസുകാര്‍ ജനപക്ഷത്ത് നില്‍ക്കണമെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ - ജെ. മേഴ്‌സിക്കുട്ടിയമ്മ

പൊലീസിന്‍റെ ഔന്നത്യം കാത്തു സൂക്ഷിക്കാൻ പിണറായി വിജയന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പൊലീസുകാര്‍ ജനപക്ഷത്ത് വേണം നില്‍ക്കാൻ: ജെ. മേഴ്‌സിക്കുട്ടിയമ്മ  Policemen should stand with public: J. Mercykuttyamma'  പൊലീസുകാര്‍ ജനപക്ഷത്ത് വേണം നില്‍ക്കാൻ: ജെ. മേഴ്‌സിക്കുട്ടിയമ്മ  പൊലീസുകാര്‍ ജനപക്ഷത്ത് വേണം നില്‍ക്കാൻ  ജെ. മേഴ്‌സിക്കുട്ടിയമ്മ  കൊല്ലം
പൊലീസുകാര്‍ ജനപക്ഷത്ത് വേണം നില്‍ക്കാൻ: ജെ. മേഴ്‌സിക്കുട്ടിയമ്മ

By

Published : Jan 4, 2020, 10:26 PM IST

കൊല്ലം: പൊലീസുകാര്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഉപകരണങ്ങളായല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളുടെ അഭിപ്രായങ്ങളെ തല്ലിക്കെടുത്തുന്ന പൊലീസ് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്‌ഘാടനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

ഐഎഎസ് രാജിവച്ച് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കണ്ണന്‍ ഗോപിനാഥിനെ തടഞ്ഞ പൊലീസ് നടപടി രാജ്യത്തെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റേഷന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

ABOUT THE AUTHOR

...view details