കൊല്ലം:തെന്‍മല സ്റ്റേഷനിലെ പൊലീസുകാരെ വ്യാജ വാറ്റ് സംഘം ആക്രമിച്ചു. റെയ്ഡിനിടെ തെന്‍മല ഒറ്റക്കലിന് സമീപം വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കുരുമുളക് പൊടി വിതറിയ ശേഷം തടിക്കഷ്ണം കൊണ്ട് സിഐ ഉള്‍പ്പടെയുള്ളവരെ മര്‍ദിക്കുകയിരുന്നു. സംഭവത്തില്‍ എസ്ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഘത്തിലെ ഒരാളെ പൊലീസ് സംഭവ സ്ഥലത്തു നിന്നു ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
തെന്‍മല സ്റ്റേഷനിലെ പൊലീസുകാരെ വ്യാജ വാറ്റ് സംഘം ആക്രമിച്ചു - പൊലീസുകാരെ വ്യാജ വാറ്റ് സംഘം ആക്രമിച്ചു
റെയ്ഡിനിടെ തെന്‍മല ഒറ്റക്കലിന് സമീപം വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്
തെന്‍മല സ്റ്റേഷനിലെ പൊലീസുകാരെ വ്യാജ വാറ്റ് സംഘം ആക്രമിച്ചു
ALSO READ:വീണ്ടും ഉയർന്ന് ഇന്ധനവില
ആക്രമണത്തില്‍ എസ്ഐ ഷാലുവിന് സാരമായി പരിക്കേറ്റു. ഉദ്യോഗസ്ഥര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. വ്യാജവാറ്റ് സംഘത്തിലെ വാസുവിനെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ഇയാളുടെ മകന്‍ അനില്‍ ഉള്‍പ്പടെയുള്ളവര്‍ കടന്നു കളഞ്ഞു. പ്രതികള്‍ക്കായി വനമേഖലയില്‍ ഉള്‍പ്പടെ തിരച്ചില്‍ ആരംഭിച്ചു.