കൊല്ലം: ജാഗ്രതാ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധഭാഗങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിനോടകം തന്നെ 143 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. നിര്‍ദേശം ലംഘിച്ച 72 പേരെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തത് . 91 വാഹനങ്ങള്‍ പിടിച്ചെടുത്തു.
കൊല്ലത്ത് പരിശോധന ശക്തമാക്കി പൊലീസ്
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊല്ലം ജില്ലയില്‍ പരിശോധന ശക്തമാക്കി .
ജാഗ്രതാ നിര്‍ദേശം ലംഘിക്കുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്
ജില്ലയിലെ എല്ലാ പ്രധാന വഴികളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സത്യവാങ്‌മൂലം ഹാജരാക്കണമെന്നത് നിര്‍ബന്ധമാക്കി.
TAGGED:
കൊല്ലം