കേരളം

kerala

ETV Bharat / state

വാഹനം കടത്തിവിടാതെ പൊലീസുകാര്‍; രോഗിയായ അച്ഛനെ തോളിൽ എടുത്ത് മകന്‍റെ യാത്ര - കൊല്ലം

പൊലീസുകാര്‍ വാഹനം കടത്തിവിടാത്തതിനെ തുടർന്ന് അച്ഛനെയും തോളിൽ എടുത്തു മകൻ നടന്നത് ഒരു കിലോമീറ്ററോളം

kollam  father and son  lockdown  corona  covid  ലോക്‌ഡൗൺ  കൊല്ലം  അച്ഛനെ തോളിൽ എടുത്ത് മകന്‍റെ യാത്ര
പൊലീസ് വാഹനം കടത്തിവിട്ടില്ല; രോഗിയായ അച്ഛനെ തോളിൽ എടുത്ത് മകന്‍റെ യാത്ര

By

Published : Apr 15, 2020, 4:38 PM IST

കൊല്ലം: ലോക്‌ഡൗൺ ലംഘിച്ചു എന്ന് ആരോപിച്ച് പൊലീസ് വാഹനം കടത്തിവിടാത്തതിനെ തുടർന്ന് അച്ഛനെയും തോളിൽ എടുത്തു മകൻ നടന്നത് ഒരു കിലോമീറ്ററോളം. കൊല്ലം പുനലൂരിൽ ആണ് സംഭവം. പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയ ശേഷം വീട്ടിലേക്ക് മടങ്ങാൻ വാഹന സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ഒരു കിലോമീറ്ററോളം മകന്‍ അച്‌ഛനെ ചുമലിൽ എടുത്ത് നടക്കേണ്ടി വന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ മകൻ ഓട്ടോയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ പോലീസ് തടയുകയായിരുന്നു. ഇതിനെ തുടർന്നാണ് മകൻ പിതാവിനെ ചുമലിലേറ്റി വീട്ടിൽ എത്തിച്ചത്. അതേസമയം പതിവിന് വിപരീതമായി പുനലൂർ പട്ടണത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങിയത് പൊലീസിനെ വലച്ചു. നീണ്ട ട്രാഫിക്‌ ആണ് പുനലൂരിൽ ഉണ്ടായത്.

പൊലീസ് വാഹനം കടത്തിവിട്ടില്ല; രോഗിയായ അച്ഛനെ തോളിൽ എടുത്ത് മകന്‍റെ യാത്ര

ABOUT THE AUTHOR

...view details