കേരളം

kerala

ETV Bharat / state

കൊല്ലത്ത് കടല്‍ ക്ഷോഭം രൂക്ഷം; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തീരദേശത്ത് സന്ദര്‍ശകരെത്തുന്നതില്‍ നടപടികളെടുക്കാതെ പൊലീസ്

കൊല്ലത്ത് കടല്‍ ക്ഷോഭം  മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്  അഴിക്കലില്‍ കടല്‍ക്ഷോഭം  കൊല്ലത്ത് കടല്‍ ക്ഷോഭം രൂക്ഷം
കൊല്ലത്ത് കടല്‍ ക്ഷോഭം രൂക്ഷം

By

Published : May 4, 2022, 5:21 PM IST

കൊല്ലം:കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്ത് കടല്‍ ക്ഷോഭം രൂക്ഷം. അഴിക്കൽ, ഇരവിപുരം, മുണ്ടയ്ക്കൽ, താന്നി, കാക്കത്തോപ്പ് എന്നീ തീരദേശങ്ങളിലാണ് കടൽക്ഷോഭം കടുത്തിരിക്കുന്നത്. ബുധനാഴ്‌ച രാവിലെ മുതലാരംഭിച്ച കടല്‍ക്ഷോഭത്തില്‍ മീറ്ററുകളോളം കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്.

കൊല്ലത്ത് കടല്‍ ക്ഷോഭം രൂക്ഷം

കടൽഭിത്തിക്ക് മുകളിലൂടെയാണ് കൂറ്റൻ തിരമാലകൾ കരയിലേക്ക് എത്തുന്നത്. മേഖലയില്‍ സന്ദര്‍ശകരെത്തുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുന്നതിനാല്‍ ലൈഫ് ഗാര്‍ഡുകള്‍ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ മുന്നറിയിപ്പ് വകവെയ്ക്കാതെ കടലിലിറങ്ങിയവര്‍ തിരയില്‍പ്പെട്ട് വീഴുകയുണ്ടായി.

സംഭവത്തെ തുടര്‍ന്ന് ഓച്ചിറ പൊലീസില്‍ വിവരമറിയിച്ചെങ്കിലും സംഭവത്തില്‍ പൊലീസ് വേണ്ട നടപടികളെടുത്തില്ലെന്ന് ലൈഫ് ഗാർഡ് രതീഷ് പറഞ്ഞു. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

also read: കൊല്ലത്ത് കടൽക്ഷോഭം രൂക്ഷം, കനത്തമഴയില്‍ കൃഷി നാശം

ABOUT THE AUTHOR

...view details