കൊല്ലം: നഗരസഭയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഭിഭാഷകനെതിരെ കേസ്. അഭിഭാഷകനായ ബാജി സോമരാജനെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ടൗൺഹാളിൽ വിവാഹത്തിനെത്തിയ ആൾക്കൂട്ടത്തെ തടഞ്ഞ നഗരസഭാ ഉദ്യോഗസ്ഥരെ കയ്യേറ്റത്തിന് ശ്രമിച്ചുവെന്നും ജോലി തടസപ്പെടുത്തിയെന്നും, അസഭ്യം പറഞ്ഞുവെന്നുമുള്ള പരാതിയിലാണ് നടപടി.
നഗരസഭ ജീവനക്കാരനെ കയ്യേറ്റം ചെയ്‌ത അഭിഭാഷകനെതിരെ കേസ്
അഭിഭാഷകനായ ബാജി സോമരാജനെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
നഗരസഭ ജീവനക്കാരനെ കയ്യേറ്റം ചെയ്‌ത അഭിഭാഷകനെതിരെ കേസ്
സർക്കാർ ഉത്തരവ് ലംഘിച്ചതിനും, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും, അസഭ്യം പറഞ്ഞതിനുമാണ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതേ സമയം കോർപ്പറേഷൻ ജീവനക്കാരുടെ സംഘടന ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും.