ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസിന്‍റെ സാക്ഷ്യപത്രം നിര്‍ബന്ധം
എല്ലാ ആംബുലന്‍സ് ഡ്രൈവര്‍മാരും കൊവിഡ് ജാഗ്രത ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വാഹനം ഓടിക്കുമ്പോള്‍ ആപ് ഓണ്‍ ആയിരിക്കണമെന്നും ഉത്തരവുണ്ട്.
കൊല്ലം : ജില്ലയില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് നല്‍കുന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു. ജില്ലാ ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഉത്തരവ്. എല്ലാ ആംബുലന്‍സ് ഡ്രൈവര്‍മാരും കൊവിഡ് ജാഗ്രത ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വാഹനം ഓടിക്കുമ്പോള്‍ ആപ് ഓണ്‍ ആയിരിക്കണം. ആംബുലന്‍സ് ഉടമകള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം. അവര്‍ ആംബുലന്‍സുകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ജോലിയിലുള്ള ഡ്രൈവരുടെ വിവരം യഥാസമയങ്ങളില്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതാണെന്നും ഉത്തരവിലുണ്ട്. പത്തനംതിട്ടയില്‍ ഉണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.