കേരളം

kerala

ETV Bharat / state

പൊലീസ് മർദിച്ചതായി വീട്ടുകാരും വീട്ടുകാർ മർദ്ദിച്ചതായി പൊലീസും, ദൃശ്യങ്ങൾ വൈറല്‍ - കിഴക്കേ കല്ലട പൊലീസിന് എതിരെ കുടുംബം

കൊല്ലം കിഴക്കേ കല്ലട ഓണമ്പലം തെക്കനഴി കത്ത് വീട്ടിൽ ശശി മോഹൻ, ഭാര്യ. പ്രസന്ന, മക്കളായ അനന്ദു മോഹൻ, ആകാശ്‌ മോഹൻ എന്നിവരെ പൊലീസ് മർദ്ദിച്ചതായാണ് പരാതി. കിഴക്കേ കല്ലട ബാറിലെ സംഘർഷത്തിലെ പ്രതികളെ പിടികൂടാനെത്തിയതാണ് പൊലീസ്.

Kollam Kizhakke Kallada police attack  family against Police Officers in Kollam  കേസ് അന്വേഷണത്തിനെത്തിയ പൊലീസ് കുടുംബത്തെ അക്രമിച്ചതായി പരാതി  കിഴക്കേ കല്ലട പൊലീസിന് എതിരെ കുടുംബം  സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍
കൊല്ലത്ത് കേസ് അന്വേഷണത്തിനെത്തിയ പൊലീസ് കുടുംബത്തെ അക്രമിച്ചതായി പരാതി

By

Published : Jan 17, 2022, 10:48 PM IST

Updated : Jan 18, 2022, 3:04 PM IST

കൊല്ലം:കേസ് അന്വേഷണത്തിനായി എത്തിയ പൊലീസ് കുടുംബത്തെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. കിഴക്കേ കല്ലട പൊലീസിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കിഴക്കേ കല്ലട ഓണമ്പലം തെക്കനഴി കത്ത് വീട്ടിൽ ശശി മോഹൻ, ഭാര്യ. പ്രസന്ന, മക്കളായ അനന്ദു മോഹൻ, ആകാശ്‌ മോഹൻ എന്നിവരെ മർദ്ദിച്ചതായാണ് പരാതി.

പൊലീസ് മർദിച്ചതായി വീട്ടുകാരും വീട്ടുകാർ മർദ്ദിച്ചതായി പൊലീസും, ദൃശ്യങ്ങൾ വൈറല്‍

പൊലീസ് മർദിച്ചതായി വീട്ടുകാരും വീട്ടുകാർ മർദ്ദിച്ചതായി പൊലീസും

ആകാശ് മോഹൻ ശനിയാഴ്ച രാത്രിയിൽ കിഴക്കേ കല്ലട ബാറിൽ എത്തിയിരുന്നു. പ്രവർത്തന സമയം കഴിഞ്ഞതിനാൽ മദ്യം ലഭിച്ചില്ല. ബഹളം വച്ച ഇയാൾ ബാർ ജീവനക്കാരുമായി വാക്കേറ്റമായി.

ഈ കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് വീട്ടിലെത്തിയത്. വീട്ടിൽ കയറി കേസിൽ പ്രതിയല്ലാത്ത അനന്ദു മോഹനനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ ഒന്നിച്ച് എതിർത്തതാണ് സംഘർഷത്തിന് കാരണമായത്. പൊലീസുമായി പിടിയും വലിയും നടന്നു.

Also Read: കോട്ടയം കൊലപാതകം; മുഖ്യപ്രതിയെ കൂടാതെ 15 പേര്‍ക്ക് പങ്കെന്ന് പൊലീസ്

വീടിനുള്ളിലും, പുറത്തും വീട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിന്റ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അനന്ദു മോഹനനെ ഒന്നാം പ്രതിയും, ആകാശ് മോഹനനെ രണ്ടാം പ്രതിയും പിതാവ് ശശിമോഹനനെ മൂന്നാം പ്രതിയായും പൊലീസ് കേസെടുത്തു.

രണ്ട് യുവാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മർദ്ദനമേറ്റ മാതാവും പിതാവും കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Last Updated : Jan 18, 2022, 3:04 PM IST

ABOUT THE AUTHOR

...view details