കൊല്ലം: ചിതറയിൽ അതിഥി തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും കവർന്നയാൾ പിടിയിൽ. കൊട്ടാരക്കര കോക്കാട് വിളയിൽ വീട്ടിൽ ഷിബുവാണ് പിടിയിലായത്. ചിതറ കിഴക്കും ഭാഗത്ത് നിർമ്മാണ ജോലികൾക്ക് എത്തിയതാണ് ഷിബു. കൂടെ ജോലി ചെയ്‌തിരുന്ന അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും ഇന്ന് പുലർച്ചെ മോഷ്‌ടിച്ച് കടന്നുകളയുകയായിരുന്നു.
അതിഥി തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും കവർന്നു; മോഷ്‌ടാവ് പിടിയിൽ - മോഷ്‌ടാവ് പൊലീസ് പിടിയിൽ
ചിതറ കിഴക്കും ഭാഗത്ത് നിർമ്മാണ ജോലികൾക്ക് എത്തിയ കൊട്ടാരക്കര കോക്കാട് വിളയിൽ വീട്ടിൽ ഷിബുവാണ് പിടിയിലായത്
മോഷണ വിവരം തൊഴിലാളികൾ കോൺട്രാക്‌ടറെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ കടയ്ക്കൽ പാങ്ങലുകാട് നിന്ന് ഷിബുവിനെ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോൾ തൊട്ടടുത്ത തയ്യൽകടയിൽ കയറി കത്രിക കൈക്കലക്കി നാട്ടുകാരെ വിരട്ടുകയും കുത്താൻ ശ്രമിക്കുകയും ചെയ്‌തു. ശേഷം പൊലീസ് എത്തി ഷിബുവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇയാളുടെ ഇടത് കൈക്ക് മുറിവേറ്റു. ഷിബുവിന്‍റെ ബാഗിൽ നിന്നും 5 മൊബൈൽ ഫോണുകളും, 5000 ത്തോളം രൂപയും കണ്ടെത്തി. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: അടൂര്‍ ബെവ്റേജസ് ഔട്ട്‌ലെറ്റില്‍ മോഷണം ; മദ്യം മാത്രമല്ല സിസിടിവിയടക്കം കവര്‍ന്നു