കോഴി മാലിന്യം നിക്ഷേപിച്ചവർ അറസ്റ്റില്‍ - ചിറയില്‍ കോഴി മാലിന്യം നിക്ഷേപിച്ച രണ്ടുപേർ അറസ്റ്റില്‍
പോരുവഴി സ്വദേശികളായ തമീം, അന്‍ഷാദ് എന്നിവരാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്.
![കോഴി മാലിന്യം നിക്ഷേപിച്ചവർ അറസ്റ്റില്‍ kollam news disposing poultry waste in river two arrested in kollam ചിറയില്‍ കോഴി മാലിന്യം നിക്ഷേപിച്ച രണ്ടുപേർ അറസ്റ്റില്‍ കൊല്ലം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6601478-639-6601478-1585585490369.jpg)
കൊല്ലം: ശൂരനാട് ഗ്രാമപഞ്ചായത്തിലെ ചക്കുവള്ളി ചിറയില്‍ കോഴി മാലിന്യം നിക്ഷേപിച്ച രണ്ട് പേർ അറസ്റ്റില്‍. പോരുവഴി സ്വദേശികളായ തമീം, അന്‍ഷാദ് എന്നിവരാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് നാട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ചിറയിലാണ് ഇവർ മാലിന്യം തള്ളിയത്. സിസിടിവി ക്യാമറയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അനുമതിയില്ലാതെ പ്രദേശത്ത് കോഴിക്കട നടത്തുന്നതിന് എതിരെ മുൻപും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ശൂരനാട് സി.ഐ ഫിറോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.