കൊല്ലം: നാഡി ചികിത്സയുടെ മറവില്‍ നാട്ടുകാരെ പറ്റിച്ച് കടന്നുകളഞ്ഞ വ്യാജവൈദ്യനെ പിടികൂടാൻ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചല്‍, ഏരൂര്‍ എന്നിവിടങ്ങളിൽ വ്യാജവൈദ്യൻ നൽകിയ മരുന്ന് കഴിച്ച് നാല് വയസുകാരനടക്കം നൂറോളംപേർ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലായതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തെലങ്കാന സ്വദേശി ലക്ഷ്‌മണ്‍ രാജ് എന്നയാളാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.
വ്യാജ വൈദ്യനെ കുടുക്കാൻ വലവിരിച്ച് പൊലീസും ആരോഗ്യ വകുപ്പും - ഏരൂർ തട്ടിപ്പ്
അഞ്ചല്‍, ഏരൂര്‍ എന്നിവിടങ്ങളിൽ വ്യാജവൈദ്യൻ നൽകിയ മരുന്ന് കഴിച്ച് നാല് വയസുകാരനടക്കം നൂറോളംപേർ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പുനലൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറാണ് കേസ് അന്വേഷിക്കുന്നത്. വേഗത്തില്‍ അസുഖങ്ങള്‍ സുഖപ്പെടുത്തുമെന്ന് വിശ്വസിപ്പിച്ച് മരുന്നുകളില്‍ അമിതമായ അളവില്‍ മെര്‍ക്കുറി ചേര്‍ത്ത് നാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു ഇയാൾ. സംഭവത്തില്‍ ഡ്രഗ്‌സ് കൺട്രോള്‍ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയുടെ മറവില്‍ ഇയാള്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നും തട്ടിയതായി പൊലീസ് കണ്ടെത്തി. പരാതികള്‍ കൂടിയതോടെ പൊലീസ് കേസ് എടുത്തു. ഇതോടെ ഇയാളും കൂട്ടാളികളും ഒളിവില്‍ പോയി.
തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേർ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തി നാട്ടുകാരില്‍ നിന്നും വിവരം ശേഖരിച്ചുവരികയാണ്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ രക്ത സാമ്പിളുകള്‍ വിദഗ്‌ധ പരിശോധനക്ക് അയച്ചതായും ഇതിന്‍റെ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെര്‍ളി പറഞ്ഞു.