കേരളം

kerala

ETV Bharat / state

പെണ്‍കുട്ടിയെ ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് വെറുതെ വിട്ടുവെന്ന് ആരോപണം - kollam

തെന്മല പൊലീസിനെതിരൊയണ് ആരോപണം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചുവെങ്കിലും തമിഴ്നാടിലേക്ക് പോവുകയായിരുന്ന ലോറിയില്‍ പ്രതിയെ പൊലീസ് കയറ്റി അയച്ചുവെന്നാണ് ആക്ഷേപം

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം  കൊല്ലം  പൊലീസ് വെറുതെ വിട്ടെന്ന് ആരോപണം  kollam  kollam crime
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് വെറുതെവിട്ടുവെന്ന് ആരോപണം

By

Published : Mar 4, 2020, 8:40 PM IST

കൊല്ലം: പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് വെറുതെ വിട്ടുവെന്ന് ആരോപണം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തെന്മല പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

കഴിഞ്ഞദിവസം ഒറ്റക്കൽ റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചാണ് ഇതര സംസ്ഥാന തൊഴിലാളി സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടികൂടിയപ്പോൾ ഇയാൾ വനത്തിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിൽ കനാലിൽ ഒളിച്ചിരുന്ന പ്രതിയെ പിടിക്കൂടി തെന്മല പൊലീസിൽ ഏൽപിച്ചു. എന്നാൽ പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കാതെ മണിക്കൂറുകൾക്കുള്ളില്‍ തന്നെ തമിഴ്നാട്ടിലേക്ക് പോയ ലോറിയിൽ കയറ്റിവിടുകയായിരുന്നുവെന്നാണ് ആരോപണം. പരാതി ലഭിക്കാത്തതിനാലാണ് യുവാവിനെ വിട്ടയച്ചതെന്ന് തെന്മല പൊലീസ് അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന റൂറൽ പൊലീസ് മേധാവിയുടെ ഉറപ്പിന്മേലാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരം അവസാനിച്ചത്.

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് വെറുതെ വിട്ടെന്ന് ആരോപണം

ABOUT THE AUTHOR

...view details