കൊല്ലം:ചടയമംഗലത്ത് എട്ട് ഒമ്പത് വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച 15 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം കാരാളികോണം സ്വദേശിയാണ് അറസ്റ്റിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മാസങ്ങളുടെ വ്യത്യാസത്തിലാണ് സഹോദരിമാർ പീഡനത്തിനിരയായത്.
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച 15 കാരന്‍ പിടിയില്‍ - പെണ്‍കുട്ടികളെ പീഡിപ്പിച്ച 15 കാരന്‍ പിടിയില്‍
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മാസങ്ങളുടെ വ്യത്യാസത്തിലാണ് സഹോദരിമാർ പീഡനത്തിനിരയായത്. മൂന്നു മാസങ്ങൾക്ക് മുന്നേ ഒമ്പത് വയസുള്ള കുട്ടിയെയും കഴിഞ്ഞ ഒരാഴ്ച മുന്നേ എട്ടു വയസുള്ള കുട്ടിയെയും പീഡിപ്പിക്കുകയായിരുന്നു.
മൂന്നു മാസങ്ങൾക്ക് മുന്നേ ഒമ്പത് വയസുള്ള കുട്ടിയെയും കഴിഞ്ഞ ഒരാഴ്ച മുന്നേ എട്ടു വയസുള്ള കുട്ടിയെയും പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന സമയത്ത് 15 കാരന്‍ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയോട് വിവരങ്ങൾ തിരക്കിയിരുന്നു. ഇതോടെയാണ് എട്ടു വയസുകാരിയെ പീഡിപ്പിച്ചു വിവരം പുറത്തറിയുന്നത്.
ഉടൻ മാതാപിതാക്കൾ ചടയമംഗലം പൊലീസിൽ പരാതി നൽകി. പതിനഞ്ചുകാരനെ ചടയമംഗലം പൊലീസ് വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കിയപ്പോഴാണ് മൂന്നു മാസം മുന്നേ ഒമ്പത് വയസുള്ള മൂത്ത കുട്ടിയേയും പീഡിപ്പിച്ചതായി സമ്മതിച്ചത്. കുട്ടികളുടെ മൊഴി രേഖപെടുത്തി. പ്രതിക്കെതിരെ രണ്ടു പോക്സോ കേസുകളെടുത്ത ചടയമംഗലം പൊലീസ് കുട്ടികൾക്ക് മെഡിക്കൽ സഹായം നൽകി. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ 15കാരന് കോടതി ജാമ്യത്തില്‍ വിട്ടയച്ചു.