കൊല്ലം:ശാസ്‌താംകോട്ട പാകിസ്ഥാൻ മുക്കിൽ വാടകക്ക് താമസിച്ചുവരുന്ന 12 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ കടമ്പനാട് സ്വദേശി ഹരിശ്ചന്ദ്രൻ പിടിയിലായി. ഒളിവിൽ താമസിച്ചിരുന്ന മാറനാട് മലയിൽ നിന്നും സാഹസികമായാണ് ഇയാളെ പിടികൂടിയത്.
ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ - പീഡന വാർത്ത
ഒളിവിൽ താമസിച്ചിരുന്ന മാറനാട് മലയിൽ നിന്നും സാഹസികമായാണ് ഇയാളെ പിടികൂടിയത്.
വാടകക്ക് താമസിക്കാനായി എത്തിയ പെൺകുട്ടിയുടെയും കുടുംബത്തിന്‍റെയും വീട്ടുസാധന സാമഗ്രികൾ ഇറക്കുന്നതിന് സഹായിയായി ഹരിശ്ചന്ദ്രനും എത്തിയിരുന്നെന്നും വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം രാത്രി 1 മണിയോടുകൂടി ഇയാൾ വീട്ടിലെത്തുകയും ജനലിലൂടെ കൈയെത്തി വാതിൽ തുറന്ന് വീടിനകത്ത് കയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രാത്രി ആയതിനാൽ പെൺകുട്ടിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മുറ്റത്ത് പതിഞ്ഞിരുന്ന പ്രതിയുടെ കാൽ പാടുകളാണ് ഹരിശ്ചന്ദ്രന്‍റേതാണെന്ന് പൊലീസ് കണ്ടെത്തിയത്. ശാസ്‌താംകോട്ട എസ്ഐ അനീഷ്, എഎസ്ഐ ഷാജഹാൻ, കെഎപി സേനാംഗം നന്ദകുമാർ, ലഹരിവിരുദ്ധ സ്ക്വാഡ് എസ്ഐ രഞ്ചു, ആഷിർ കോഹൂർ, സജി ജോൺ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.