കൊല്ലം: അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛന് മാനസികാസ്വാസ്ഥ്യമുളളതിനാൽ കുടുംബം സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു താമസം. സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടി വീടിന്‍റെ കഴുക്കോലിൽ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശിയും സഹോദരനും സംഭവമറിഞ്ഞിരുന്നില്ല. തിരികെയെത്തിയ ബന്ധുവാണ് പെൺകുട്ടിയെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടൻ തന്നെ ബന്ധുക്കളേയും പരിസരവാസികളേയും വിളിച്ചു വരുത്തി പരിശോധിച്ചെങ്കിലും മരിച്ചിരുന്നു.
പ്ലസ് വണ്‍ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - തൂങ്ങി മരിച്ചു
വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടി വീടിന്‍റെ കഴുക്കോലിൽ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പ്ലസ് വണ്‍ വിദ്യാർത്ഥിനി
അഞ്ചൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്‍റെ നേതൃത്വത്തില്‍ മേൽ നടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.