കൊല്ലം :ലോക കേരളസഭയെ തള്ളാതെ പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിഷേധ സൂചനയായിട്ടാണ് യുഡിഎഫ് ലോക കേരളസഭയിൽ നിന്ന് വിട്ടുനിന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യുഡിഎഫിന്റെ പ്രവാസി സംഘടനകൾ സജീവമായി പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യുഡിഎഫ് വിട്ടുനിന്നത്.
എംഎ യൂസഫലിയ്ക്ക് എതിരായ കെ.എം ഷാജിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാം. അഗ്നിപഥ് പിൻവലിക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. ജോലി തേടിയിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരം ഇത് നഷ്ടമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.