കേരളം

kerala

ETV Bharat / state

തെരുവ് നായ്ക്കൾ കടിച്ചുകീറിയ കുരങ്ങിന് തുണയായി പൊതുപ്രവർത്തകർ - കുരങ്ങ്

രണ്ട് ദിവസം മുമ്പാണ് പ്രായാധിക്യമുള്ള കുരങ്ങിനെ തെരുവ് നായ്‌ക്കൾ ആക്രമിച്ചത്

തെരുവ് നായ്ക്കൾ  തെരുവ് നായ് ആക്രമണം  people helped monkey  കുരങ്ങ്  monkey latest news
monkey

By

Published : Mar 4, 2020, 11:33 PM IST

കൊല്ലം: ദേവസ്വം ബോർഡ്‌ കോളജിനുള്ളിൽ തെരുവ് നായ്ക്കൾ ആക്രമിച്ച് അവശനിലയിലാക്കിയ കുരങ്ങിന് പുതുജീവനേകാൻ തുണയായത് പൊതുപ്രവർത്തകരും ജനപ്രതിനിധിയും. രണ്ടു ദിവസം മുമ്പാണ് കോളജിന്‍റെ പരിസരപ്രദേശങ്ങളിലായി കഴിയുന്ന പ്രായാധിക്യമുള്ള കുരങ്ങിനെ തെരുവ് നായ്ക്കൾ കടിച്ചുകീറിയത്. കാലിനും കഴുത്തിനും ഗുരുതരമായി മുറിവേറ്റ കുരങ്ങ് കോളജ് കെട്ടിടത്തിന് മുകളിൽ ഇരിപ്പുറപ്പിച്ചു. അവശതമൂലം രണ്ട് ദിവസമായി അവിടെ തന്നെ ഇരുന്നതോടെ കോളജ് അധികൃതർ ഗ്രാമപഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാർ അടക്കമുള്ളവരെ വിവരം ധരിപ്പിച്ചു. ഇവർ ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ കുരങ്ങിനെ താഴെയിറക്കി ശാസ്താംകോട്ട മൃഗാശുപത്രിയിൽ എത്തിച്ചു. വെറ്ററിനറി സർജൻ ഡോ. അഖിൽ ചികിത്സ നൽകി. ഇപ്പോൾ മുറിവുകൾ ഉണങ്ങിത്തുടങ്ങി. ആരോഗ്യം വീണ്ടെടുത്തു. രണ്ട് ദിവസം കൂടി ചികിത്സ തുടരേണ്ടതിനാൽ കോളജിലെ ഒരു താൽകാലിക കൂട്ടിൽ കുരങ്ങിനെ പാർപ്പിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details