കൊല്ലം: സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി പി.സി വിഷ്‌ണുനാഥ് എം.എൽ.എ. പണം പിരിക്കലല്ലാതെ ജനങ്ങൾക്കു വേണ്ടി ഒന്നും ചയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണ് അദ്ദേഹം ഉന്നയിച്ച ആരോപണം. ഇന്ധനവില വര്‍ധനവിനെതിരെ കോൺഗ്രസ് കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 രൂപക്ക് പെട്രോൾ കൊടുക്കാൻ കഴിയുന്ന സാഹചര്യത്തിലും ഇന്ധനവില വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ധന വില വർധിക്കുന്നതൊനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം 300 രൂപയുടെ ഒരു കിറ്റിൽ തീർക്കാവുന്ന പ്രശനമാണോ എന്ന് അദ്ദേഹം ചോദിച്ചു.