കേരളം

kerala

ETV Bharat / state

പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പുതിയ നേതൃത്വം: പി.സി വിഷ്ണുനാഥ് - പിസി വിഷ്ണുനാഥ് എംഎൽഎ

എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് പരാജയം എല്ലാവരെയും ബോധ്യപ്പെടുത്തിയതാണെന്നും പാർട്ടി തീരുമാനം എല്ലാവരും ഒറ്റക്കെട്ടായി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും പിസി വിഷ്ണുനാഥ് എംഎൽഎ.

Pc vishnunadh  പി.സി.വിഷ്ണുനാഥ് എം.എൽ എ  PC Vishnu nath MLA about UDF kerala  പ്രതിപക്ഷ നേതാവ്  പിസി വിഷ്ണുനാഥ് എംഎൽഎ  വി.ഡി സതീശൻ
പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പുതിയ നേതൃത്വം: പിസി വിഷ്ണുനാഥ്

By

Published : May 22, 2021, 3:24 PM IST

കൊല്ലം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി പി.സി വിഷ്ണുനാഥ് എംഎൽഎ. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പുതിയ നേതൃത്വം വന്നത് പാർട്ടിക്ക് കരുത്തേകുമെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് പരാജയം എല്ലാവരെയും ബോധ്യപ്പെടുത്തിയതാണെന്നും പാർട്ടി തീരുമാനം എല്ലാവരും ഒറ്റക്കെട്ടായി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും വിഷ്ണുനാഥ് കൊല്ലത്ത് പറഞ്ഞു.

പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പുതിയ നേതൃത്വം: പിസി വിഷ്ണുനാഥ്

Read more: വി.ഡി സതീശൻ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ്

പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലക്ക് പകരം വിഡി സതീശനെ പ്രതിപക്ഷനേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെയാണ് സംസ്ഥാനഘടകത്തെ അറിയിച്ചത്. ഇടതുമുന്നണി മൊത്തത്തിൽ പുതുമുഖങ്ങളുമായി രണ്ടാം സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് വിലയിരുത്തിയാണ് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത്.

ABOUT THE AUTHOR

...view details