പത്തനാപുരത്ത് കാട്ടാന ചെരിഞ്ഞ സംഭവം; മൂന്ന് പേർ അറസ്റ്റില്‍ - forest department news
പത്തനാപുരം കറവൂരില്‍ ചെരിഞ്ഞ ആനയെ കൊലപ്പെടുത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു. മൃഗ വേട്ടക്കാരാണ് പിടിയിലായത്.
കൊലത്ത് കാട്ടാന ചെരിഞ്ഞ സംഭവം; മൂന്ന് പേർ അറസ്റ്റില്‍
കൊല്ലം: പത്തനാപുരം കറവൂരില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനംവകുപ്പ്. സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിലായി. കറവൂർ സ്വദേശികളായ അനിമോൻ, രഞ്‌ജിത്, ശരത് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേർ ഒളിവിലാണ്. മൃഗവേട്ടക്കാർ പൈനാപ്പിളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടി ആനയുടെ താടിയെല്ല് തകർന്ന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏപ്രിൽ 11നാണ് കാടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ആന ചെരിഞ്ഞത്.