കേരളം

kerala

ETV Bharat / state

പത്തനാപുരത്ത് ആന ചെരിഞ്ഞത് വേട്ടക്കാര്‍ പൈനാപ്പിളില്‍ വച്ച പടക്കം കടിച്ചെന്ന് റിപ്പോര്‍ട്ട്

പത്തനാപുരത്ത് ആന ചെരിഞ്ഞത് വേട്ടക്കാര്‍ പൈനാപ്പിളില്‍ വച്ച പടക്കം കടിച്ച്‌ മുറിവേറ്റെന്ന് വനംവകുപ്പ്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടി

By

Published : Jun 10, 2020, 8:41 PM IST

Updated : Jun 10, 2020, 10:44 PM IST

pathanapuram elephant death  elephant death in kerala  pine apple  kollam  kerala forest department
പത്തനാപുരത്ത് ആന ചരിഞ്ഞത് വേട്ടക്കാര്‍ പൈനാപ്പിളില്‍ വച്ച പടക്കം കടിച്ച്

കൊല്ലം: പത്തനാപുരത്ത് ആന ചെരിഞ്ഞത് വേട്ടക്കാര്‍ പൈനാപ്പിളില്‍ വച്ച പടക്കം കടിച്ച്‌ മുറിവേറ്റെന്ന് വനംവകുപ്പ്. സംഭവത്തില്‍ മൂന്ന് പേരെ വനംവകുപ്പ് പിടികൂടി. പത്തനാപുരം പുന്നല സ്വദേശികളായ അനിമോന്‍, രഞ്ജിത്, ശരത് എന്നിവരാണ് പിടിയിലായത്. കാട്ടില്‍ വേട്ടയ്ക്ക് ഇറങ്ങിയ ഇവര്‍ പൈനാപ്പിളില്‍ പടക്കം നിറച്ച്‌ വച്ചിരുന്നു. ഇവര്‍ മ്ലാവിനെയും പന്നിയെയും വേട്ടയാടാന്‍ ഇറങ്ങിയതായിരുന്നു. ഇത് കടിച്ചാണ് ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് വനംവകുപ്പ് കണ്ടെത്തി. പിടിയിലായവരുടെ പക്കല്‍ നിന്ന് നാടന്‍ തോക്കും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ പൈനാപ്പിള്‍ കഷ്‌ണങ്ങളാക്കി അതിനകത്ത് പന്നിപ്പടക്കം വച്ച്‌, മ്ലാവിനെയും കാട്ടുപന്നിയെയും വേട്ടയാടുകയായിരുന്നു പതിവ്. ഇതിനിടെ യാദൃശ്ചികമായി ആന ഈ പൈനാപ്പിള്‍ കടിക്കുകയായിരുന്നുവെന്ന് ഡിഎഫ്‌ഒ വ്യക്തമാക്കി.

പത്തനാപുരത്ത് ആന ചെരിഞ്ഞത് വേട്ടക്കാര്‍ പൈനാപ്പിളില്‍ വച്ച പടക്കം കടിച്ചെന്ന് റിപ്പോര്‍ട്ട്

കൊല്ലം പത്തനാപുരത്ത് അടുത്ത് കറവൂര്‍ വനമേഖലയില്‍ വായില്‍ നിന്ന് മാംസം പുറത്ത് വന്ന നിലയില്‍ തീരെ അവശനിലയിലാണ് ആനയെ കണ്ടെത്തിയത്. ഏപ്രില്‍ 9-നാണ് ഗുരുതരമായി പരിക്കേറ്റ ഒരു ആന പത്തനാപുരം മേഖലയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ വനം വകുപ്പിനെ അറിയിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി, ഡോക്‌ടര്‍മാരെ കൊണ്ടുവന്ന് ആനയെ ചികിത്സിച്ചെങ്കിലും ഏപ്രില്‍ 11-ന് ആന ചെരിഞ്ഞു. തുടര്‍ന്നാണ് പാലക്കാട് ഗര്‍ഭിണിയായ ആന പടക്കം പൊട്ടിത്തെറിച്ച്‌ ചെരിഞ്ഞ വാര്‍ത്ത പുറത്തുവരുന്നതും, ഇത് ദേശീയ ശ്രദ്ധ നേടുന്നതും. തുടര്‍ന്ന് ഈ കേസിലും വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടുമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്നാണ് ഇപ്പോള്‍ പിടിയിലായ ഒന്നാം പ്രതി അനിമോന്‍റെ വീട്ടില്‍ നിന്ന് പന്നിപ്പടക്കവും തോക്കും വെടിമരുന്നും കണ്ടെടുത്തത്. പിടിയിലായ പ്രതികളെല്ലാം നേരത്തേയും മൃഗവേട്ടയ്ക്ക് കേസുകള്‍ നേരിടുന്നവരാണ്.

മലമ്പാമ്പിനെയും മറ്റും പിടിച്ച്‌ കൊന്ന് അവയുടെ നെയ്യ് എടുത്ത് വിറ്റെന്ന കേസുകളടക്കം ഇവര്‍ക്ക് എതിരെയുണ്ട്. ഒന്നാം പ്രതിയായ അനിമോന്‍ മുമ്പ് വീട്ടില്‍ പടക്കമുണ്ടാക്കാന്‍ ശ്രമിച്ച്‌ കൈവിരലുകള്‍ നഷ്‌ടപ്പെട്ടയാളാണ്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ഇവര്‍ പല മൃഗങ്ങളെയും കൊന്ന് മാംസം വിറ്റ് പണമുണ്ടാക്കിയിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് മാംസം വാങ്ങിയ എല്ലാവരും കേസില്‍ പ്രതികളാകും. അവരെയെല്ലാം കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

Last Updated : Jun 10, 2020, 10:44 PM IST

ABOUT THE AUTHOR

...view details