കൊല്ലം : പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകരവിരുദ്ധ സേന അന്വേഷിക്കും. സംഭവത്തിന്‍റെ തീവ്രവാദബന്ധം അന്വേഷിക്കാനാണ് എടിഎസിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
പ്രദേശത്ത് എ.ടി.എസും പൊലീസും സംയുക്തമായി ഇന്ന് പരിശോധന നടത്തും. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജൻസികൾ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
also raed:കൊല്ലത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി
ചൊവ്വാഴ്‌ചയാണ് പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. വനം വകുപ്പിന്‍റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിലായിരുന്നു ഇവ.
ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് ഉപേക്ഷിച്ച നിലയില്‍ വനം വകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തിയത്.