കൊല്ലം :കോവൂര്‍ കുഞ്ഞുമോന്‍ ആദ്യം എല്‍ഡിഎഫ് പ്രവേശനം നേടിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താല്‍ മതിയെന്ന പരിഹാസവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോണിന്‍റെ മറുപടി. ആർഎസ്‌പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍റെ പ്രസ്താവന.
'കുഞ്ഞുമോന്‍ ആദ്യം അകത്തുകേറ്' ; പരിഹാസവുമായി ഷിബു ബേബി ജോണ്‍ - കോവൂർ കുഞ്ഞുമോന്‍
ആർഎസ്‌പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തുള്ള കുഞ്ഞുമോന്‍റെ പ്രസ്താവനയ്ക്കാണ് മറുപടി.
!['കുഞ്ഞുമോന്‍ ആദ്യം അകത്തുകേറ്' ; പരിഹാസവുമായി ഷിബു ബേബി ജോണ്‍ party invitation; shibubaby john's facebook post went viral kovoor kunjumon invites shibu baby john to ldf kovoor kunjumon shibu baby john rsp ldf 'കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്' ; പരിഹാസവുമായി ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കോവൂർ കുഞ്ഞുമോന്‍ ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11952584-761-11952584-1622358065222.jpg)
ഷിബു ബേബി ജോണുമായി സംസാരിച്ചെന്നും യു ഡി എഫുമായി തുടർന്നുപോകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും അതിനാലാണ് ഉന്നതാധികാര സമിതിയിൽ പ്രതിനിധികൾ പോലും പങ്കെടുക്കാഞ്ഞതെന്നും കോവൂർ പറഞ്ഞു. എല്‍.ഡി.എഫിന്റെയും ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെയും പേരിലാണ് കോവൂര്‍ കുഞ്ഞുമോന്‍ ഷിബുവിന്‍റെ പാര്‍ട്ടിയോട് മുന്നണി മാറ്റം ആവശ്യപ്പെട്ടത്.
ചവറയിലെ പരാജയത്തിന് പിന്നാലെ ഷിബു ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് അവധിയെടുത്തിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷ നല്‍കിയത്. യുഡിഎഫ് യോഗത്തിലും ഷിബു പങ്കെടുത്തിരുന്നില്ല.