കേരളം

kerala

ETV Bharat / state

പന്മന ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് - യുഡിഎഫ്

ഉപതെരഞ്ഞെടുപ്പ് നടന്ന പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിലും യു.ഡി.എഫിന് വിജയം. എൽ.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 5, 13 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

Panmana by-election; UDF seizes LDF seats  Panmana by-election  UDF seizes LDF seats  Panmana  UDF  LDF  by-election  പന്മന ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്  പന്മന ഉപതെരഞ്ഞെടുപ്പ്  എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്  ഉപതെരഞ്ഞെടുപ്പ്  എല്‍ഡിഎഫ്  യുഡിഎഫ്  സിറ്റിംഗ് സീറ്റ്
പന്മന ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്

By

Published : Jan 22, 2021, 4:31 PM IST

കൊല്ലം: സ്ഥാനാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടന്ന പന്മന പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും യുഡിഎഫിന് വിജയം. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. അഞ്ചാം വാര്‍ഡായ പറമ്പിമുക്കില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ എ.എം. നൗഫലും 13-ാം വാര്‍ഡായ ചോലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍കുമാറുമാണ് വിജയിച്ചത്.

ഇരുവാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രണ്ടാമതെത്തി. അഞ്ചാം വാര്‍ഡില്‍ നൗഫലിന് 1014 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ. അനിലിന് 678 വോട്ടും ലഭിച്ചു. മൂന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി പൊന്മന ശ്രീകുമാറിന് 18 വോട്ടുകളേ ലഭിച്ചുള്ളൂ. 13-ാം വാര്‍ഡില്‍ യുഡിഎഫ് 745 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരമേശ്വരന്‍ 674 വോട്ടും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ജെ. പങ്കജാക്ഷന് 362 വോട്ടുകളാണ് ലഭിച്ചത്. നിലവില്‍ പന്മന പഞ്ചായത്തില്‍ യുഡിഎഫിനാണ് ഭരണം ലഭിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details