പാലരുവി എക്സ്പ്രസിന് ഇനി 16 കോച്ചുകൾ - palaruvi-express
ഒന്‍പത് ജനറല്‍കോച്ചും രണ്ട് സ്ലീപ്പര്‍ കോച്ചുകളുമാണ് പുതുതായി ഉള്‍പ്പെടുത്തിയത്
കൊല്ലം: തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിന്‍റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. അഞ്ച് കോച്ചില്‍ നിന്നും 16 കോച്ചായാണ് വര്‍ധിപ്പിച്ചത്. യാത്രക്കാരുടെ നിരന്തരമുള്ള ആവശ്യത്തെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഇടപെട്ടാണ് കോച്ചുകളുടെ എണ്ണം കൂട്ടിയത്. ഒന്‍പത് ജനറല്‍കോച്ചും രണ്ട് സ്ലീപ്പര്‍ കോച്ചുകളുമാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പുനലൂർ- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിൻ തിരുനെൽവേലി വരെ നീട്ടിയപ്പോള്‍ യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ വര്‍ധിച്ചു. എന്നാല്‍ കോച്ചുകളുടെ എണ്ണം കുറവായത് തിങ്ങിനിറഞ്ഞ യാത്രക്കാര്‍ക്കും ജനങ്ങൾക്കും ഏറെ പ്രയാസമായിരുന്നു.