കോട്ടയം: പാലാ നഗരസഭയില്‍ ഏറ്റവം ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത് എല്‍ഡിഎഫിലെ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 90 ശതമാനവും ബിനുവിന് ലഭിച്ചു. 370 വോട്ടാണ് ബിനുവിന്‍റെ ഭൂരിപക്ഷം. സിപിഎമ്മിന്‍റെ ചുറ്റിക അരിവാള്‍ നക്ഷത്രം ചിന്നത്തിലാണ് ബിനു ഇത്തവണ മത്സരിച്ചതെന്ന പ്രത്യേകതയുമുണ്ട്.
പാലാ മാറി ചിന്തിക്കുന്നോ; ഉയര്‍ന്ന ഭൂരിപക്ഷം എല്‍ഡിഎഫിലെ ബിനു പുളിക്കക്കണ്ടത്തിന്
സിപിഎമ്മിന്‍റെ പാര്‍ട്ടി ചിന്നത്തില്‍ ഇത്തവണ പാല നഗരസഭയില്‍ മത്സരിച്ച ഏക സ്ഥാനാര്‍ഥി കൂടിയാണ് അഡ്വ. ബിനു പുളിക്കക്കണ്ടം
ബിനു പുളിക്കക്കണ്ടത്തിന്‍റെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്. ഇത്തവണ നഗരസഭയില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തിന്‍ മല്‍സരിച്ച ഏക സ്ഥാനാര്‍ത്ഥിയും ബിനുവായിരുന്നു. 2005ലാണ് ബിനു ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ മല്‍സരം പതിനാലാം വാര്‍ഡില്‍ നിന്നായിരുന്നു. 2010 ല്‍ 15 വാര്‍ഡില്‍ നിന്നും 2015 ല്‍ മുരിക്കുംപുഴ വാര്‍ഡില്‍ നിന്നും മല്‍സരിച്ച് വിജയിച്ചു. ഇത്തവണ വീണ്ടും പാലംപുരയിടം വാര്‍ഡില്‍ നിന്നാണ് വിജയം. 7, 11 വോട്ടര്‍മാരാണ് വാര്‍ഡില്‍ ആകെയുള്ളത്. 573 വോട്ട് പോള്‍ ചെയ്തപ്പോള്‍ 489 വോട്ടാണ് ബിനുവിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 31 വോട്ടുകളും, ബിജെപിക്ക് 81 വോട്ടുകളുമാണ് ഈ വാര്‍ഡില്‍ ലഭിച്ചത്.