കേരളം

kerala

ETV Bharat / state

നെൽവയൽ ഏല മണ്ണിട്ട് നികത്താൻ ശ്രമം; പ്രതിഷേധവുമായി കർഷകസംഘം - കൊല്ലം

ഏല നികത്തിലിനെതിരെ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ വയലിൽ കൊടി നാട്ടി പ്രതിഷേധം അറിയിച്ചു.

നെൽവയൽ ഏല മണ്ണിട്ട് നികത്താൻ ശ്രമം  പ്രതിഷേധവുമായി കർഷകസംഘം  വയലിൽ കൊടി നാട്ടി പ്രതിഷേധം  കൊല്ലം  paddy field fill soil farmers protest kollam
നെൽവയൽ ഏല മണ്ണിട്ട് നികത്താൻ ശ്രമം; പ്രതിഷേധവുമായി കർഷകസംഘം

By

Published : Feb 2, 2021, 3:52 PM IST

Updated : Feb 2, 2021, 4:18 PM IST

കൊല്ലം:കൊല്ലം മയ്യനാട് കാരിക്കുഴി നെൽവയൽ ഏല മണ്ണിട്ട് നികത്താൻ ശ്രമിച്ചതിനെതിരെ പ്രതിഷേധവുമായി കർഷകസംഘം. ഏല നികത്തിലിനെതിരെ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ വയലിൽ കൊടി നാട്ടി പ്രതിഷേധം അറിയിച്ചു.

നെൽവയൽ ഏല മണ്ണിട്ട് നികത്താൻ ശ്രമം; പ്രതിഷേധവുമായി കർഷകസംഘം

കാരിക്കുഴി ഏല വികസനവുമായി ബന്ധപ്പെട്ട് കോടികൾ ചിലവഴിക്കുകയും അതിൻ്റെ ഭാഗമായി ഈ വർഷം 45 ഏക്കറിൽ നെൽകൃഷി ആരംഭിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ഭൂമാഫിയയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് പാടശേഖരം ഇല്ലാതാക്കുവാനുള്ള ശ്രമം നടത്തുന്നതെന്ന് കർഷക സംഘം കുറ്റപ്പെടുത്തി. നിലം നികത്തലിനെതിരെ വരും ദിവസങ്ങളിൽ കേരള കർഷക സംഘത്തിൻ്റെ നേത്യത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് തീരുമാനം.

Last Updated : Feb 2, 2021, 4:18 PM IST

ABOUT THE AUTHOR

...view details