പിടവൂർ -പട്ടാഴി റോഡ് നവീകരണം; അഴിമതിയെന്ന് ആക്ഷേപം - പിടവൂർ-പട്ടാഴി റോഡ്
പട്ടാഴി - തച്ചക്കുളം ജംഗ്ഷനിൽ നിന്നും പിടവൂരിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയുള്ള ആറേമുക്കാല്‍ കിലോമീറ്റര്‍ റോഡ് ദേശീയ നിലവാരത്തില്‍ നിര്‍മിക്കാനാണ് നിർദേശമെങ്കിലും പലയിടങ്ങളിലും പാതയ്ക്ക് വേണ്ട വീതിയില്ല.
കൊല്ലം: ആറ് കോടി രൂപയോളം ചിലവഴിച്ച് നിർമാണം നടത്തുന്ന പത്തനാപുരം പിടവൂര്‍- പട്ടാഴി റോഡ് നവീകരണത്തിനെതിരെ അഴിമതി ആരോപണം. പട്ടാഴി- തച്ചക്കുളം ജംഗ്ഷനിൽ നിന്നും പിടവൂരിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയുള്ള ആറേമുക്കാല്‍ കിലോമീറ്റര്‍ റോഡ് ദേശീയ നിലവാരത്തില്‍ നിര്‍മിക്കാനാണ് നിർദേശമെങ്കിലും പലയിടങ്ങളിലും പാതയ്ക്ക് വേണ്ട വീതിയില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലരും വസ്തു നഷ്ടപ്പെടാതാരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതിനാൽ മിക്കയിടത്തും വീതി കുറവാണ്. എന്നാൽ നിർധന കുടുംബങ്ങളുടെ വീടന്‍റെ ചുവരുകൾ വരെ റോഡ് വീതകൂട്ടലിന്‍റെ പേരിൽ അധിക്യതർ ഏറ്റെടുത്തിട്ടുണ്ട്.