കൊല്ലം: ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതെ ദേശീയ നേതാക്കളായ പി.കെ കൃഷ്‌ണദാസും ശോഭ സുരേന്ദ്രനും. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ-വി.മുരളീധരൻ പക്ഷവും, കൃഷ്‌ണദാസ് പക്ഷവുമായി നിലനില്‍ക്കുന്ന ആഭ്യന്തര കലഹമാണ് നേതാക്കൾ വിട്ടുനില്‍ക്കാൻ കാരണമെന്നാണ് സൂചന.
പി.കെ കൃഷ്‌ണദാസും ശോഭ സുരേന്ദ്രനും പങ്കെടുക്കുന്നില്ല, ബിജെപി നേതൃയോഗം കൊല്ലത്ത് - ബിജെപി സംസ്ഥാന നേതൃയോഗം
പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആര്‍.എസ്.എസിന്‍റെ കർശന നിർദേശത്തിലാണ് കൊല്ലത്ത് ബിജെപി സംസ്ഥാന നേതൃ യോഗം ചേരുന്നത്.
ബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്‌കരിച്ച് പി.കെ കൃഷ്‌ണദാസും ശോഭാ സുരേന്ദ്രനും
പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആര്‍.എസ്.എസിന്‍റെ കർശന നിർദേശത്തിലാണ് കൊല്ലത്ത് സംസ്ഥാന നേതൃ യോഗം ചേരുന്നത്. കാസര്‍കോട് പാർട്ടി ഓഫിസിലെ ബിജെപി പ്രവർത്തകരുടെ സമരവും പന്തളം നഗരസഭയിലെ പാർട്ടി നേതാക്കളുടെ തമ്മിലടിയും ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തില്‍ ചർച്ചയായി. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സി.പി രാധാകൃഷ്‌ണന്‍ നേതൃയോഗം ഉദ്‌ഘാടനം ചെയ്‌തു.