കേരളം

kerala

ETV Bharat / state

മലയാളികളെ തിരികെ കൊണ്ടുവരുന്നതിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്ന് പ്രതിപക്ഷ എംപിമാർ

കേരളത്തിലേക്ക് മറ്റിടങ്ങളിൽ നിന്ന് ആളെ കൊണ്ടുവരാൻ മുഖ്യമന്ത്രി മടികാണിക്കുകയാണ്. കണക്കുകളിൽ തങ്ങൾ മുന്നിലാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയമുണ്ടെന്നും ബെന്നി ബെഹനാൻ എംപി ആരോപിച്ചു

bring back Malayalees  blame  Opposition MPs  സർക്കാരിന് വീഴ്‌ച  പ്രതിപക്ഷ എംപിമാർ  മലയാളി
മലയാളികളെ തിരികെ കൊണ്ടുവരുന്നതിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്ന് പ്രതിപക്ഷ എംപിമാർ

By

Published : May 12, 2020, 5:09 PM IST

Updated : May 12, 2020, 7:45 PM IST

തിരുവനന്തപുരം:രാജ്യത്തിനകത്തും വിദേശത്തുമായി കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്ന് പ്രതിപക്ഷ എംപിമാർ എംപിമാർ. നോർക്ക വഴി രജിസ്റ്റർ ചെയ്ത 10 ശതമാനം പേരെ പോലും തിരികെ കൊണ്ടുവരുന്നില്ലെന്നാണ് ആരോപണം.

മലയാളികളെ തിരികെ കൊണ്ടുവരുന്നതിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്ന് പ്രതിപക്ഷ എംപിമാർ

വിദേശത്തു നിന്നും പ്രവാസികളെ സംസ്ഥാനത്ത് കൊണ്ടുവരുന്നതിനുള്ള മുൻഗണന ക്രമം പാലിക്കപ്പെട്ടില്ലെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. സംസ്ഥാനങ്ങൾ തമ്മിൽ ഏകോപനം നടത്തിരുന്നെങ്കിൽ സംസ്ഥാനത്ത് പ്രത്യേക ട്രെയിൻ അനുവദിക്കുമായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എം.പിമാരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറായില്ല. പഞ്ചായത്ത് പ്രസിഡൻ്റുമാരുമായി വരെ സംസാരിക്കാൻ തയ്യാറായ മുഖ്യമന്ത്രി ഫോൺ മുഖാന്തരം പോലും എം.പിമാരുമായി ചർച്ച നടത്തുന്നില്ല. മുഖ്യമന്ത്രി ജനപ്രതിനിധികളോട് അവഗണന കാട്ടുകയാണെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ബെന്നി ബെഹനാൻ ആരോപിച്ചു. കേരളത്തിലേക്ക് മറ്റിടങ്ങളിൽ നിന്ന് ആളെ കൊണ്ടുവരാൻ മുഖ്യമന്ത്രി മടികാണിക്കുകയാണ്. കണക്കുകളിൽ തങ്ങൾ മുന്നിലാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയമുണ്ടെന്നും ബെന്നി ബെഹനാൻ എംപി ആരോപിച്ചു.

സംസ്ഥാനത്തേക്ക് ആരെയും പ്രവേശിപ്പിക്കാതെ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ വിജയിച്ചു എന്നു പറയുന്ന സമീപനമാണ് സർക്കാരിൻ്റേതെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. മരണത്തിൻ്റെ വ്യാപാരികളാണ് പുറത്തു നിന്നും വരുന്നവരെന്ന പ്രചാരണമാണ് നടക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി. പ്രവാസി-ഇതര സംസ്ഥാന മലയാളികളെ തിരികെയെത്തിക്കുന്നതിന് കൂടുതൽ ഫ്ലൈറ്റുകളും ട്രയിനും ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും എം.പിമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

Last Updated : May 12, 2020, 7:45 PM IST

ABOUT THE AUTHOR

...view details