കേരളം

kerala

ETV Bharat / state

പുറത്ത് വിട്ടത് തട്ടിക്കൂട്ട് ഡി.പി.ആർ, പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല: വിഡി സതീശൻ - കെ റെയിൽ ഡിപിആർ തട്ടിപ്പെന്ന് വിഡി സതീശൻ

ഇപ്പോള്‍ ഡി.പി.ആർ പുറത്ത് വിട്ടത് പ്രതിപക്ഷത്തിന്റെ വിജയമെന്നും സതീശൻ

vd satheesan on k rail dpr  kerala silver line project  ഡി.പി.ആറിനെതിരെ പ്രതിപക്ഷം  കെ റെയിൽ ഡിപിആർ തട്ടിപ്പെന്ന് വിഡി സതീശൻ  kerala latest news
വിഡി സതീശൻ

By

Published : Jan 15, 2022, 5:59 PM IST

Updated : Jan 15, 2022, 7:35 PM IST

കൊല്ലം:അപൂർണവും അശാസ്‌ത്രീയവുമായ തട്ടിക്കൂട്ട് ഡി.പി.ആർ ആണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാരിസ്ഥിതിക സാമൂഹിക ആഘാത പഠനം നടത്താതെ തട്ടിക്കൂട്ടിയുണ്ടാക്കിയ ഡി.പി.ആർ ആണിത്. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും ഡി.പി.ആറിൽ ഉത്തരമില്ലന്നും വിഡി സതീശൻ കൊല്ലത്ത് പറഞ്ഞു.

വിഡി സതീശൻ

ഡേറ്റ തിരിമറിയാണ് നടന്നിരിക്കുന്നത്. മെറ്റീരിയൽസ് മുഴുവൻ മധ്യകേരളത്തിൽ നിന്നും ലഭിക്കുമെന്ന് ഡി.പി.ആറിൽ പറയുന്നു.ഇത്രയും പ്രകൃതിവിഭവങ്ങൾ മധ്യകേരളത്തിൽ എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഡി.പി.ആർ പുറത്തു വിടാതിരുന്നതിൽ കളളത്തരവും ദുരൂഹതയുമുണ്ടായിരുന്നു. അവകാശ ലംഘന നോട്ടീസിനെ തുടർന്നാണ് ഇപ്പോള്‍ പുറത്തു വിട്ടത്. ഇത് പ്രതിപക്ഷത്തിന്റെ വിജയം കൂടിയാണെന്ന് വിഡി സതീശൻ പറഞ്ഞു.

ALSO READ കെ-റെയിൽ ഡി.പി.ആര്‍ പുറത്ത് വിട്ട് സർക്കാർ; കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്ക് പാര്‍പ്പിട സമുച്ചയം

Last Updated : Jan 15, 2022, 7:35 PM IST

ABOUT THE AUTHOR

...view details