കൊല്ലം: കേരളത്തെ മുടിച്ച അഞ്ച് വർഷമാണ് എൽഡിഎഫ് ഭരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം സ്ഥാനാർഥി പിസി വിഷ്ണുനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കണ്ണനല്ലൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ മുടിച്ച അഞ്ചുവർഷമാണ് എൽഡിഎഫ് ഭരണമെന്ന് ഉമ്മൻചാണ്ടി - Oommen Chandy in Puthuppalli
ആദ്യ സർക്കാർ മുതൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ വരെ ഉണ്ടായിരുന്ന കടത്തിന്‍റെ ഇരട്ടിയാണ് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എൽഡിഎഫ് സർക്കാർ വരുത്തിവച്ചതെന്ന് ഉമ്മന്‍ചാണ്ടി.
കേരളത്തെ ഭരിച്ചു മുടിച്ച അഞ്ച് വർഷമാണ് എൽഡിഎഫ് ഭരണമെന്ന് ഉമ്മൻചാണ്ടി
അഞ്ചുവർഷം കൊണ്ട് കേരളത്തിന്‍റെ കടം പതിന്മടങ്ങ് വർധിച്ചു. കേരളത്തിലെ ആദ്യ സർക്കാർ മുതൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ വരെ ഉണ്ടായിരുന്ന കടത്തിന്‍റെ ഇരട്ടിയാണ് അഞ്ച് വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കുണ്ടറയിൽ മത്സരിക്കുന്ന മേഴ്‌സിക്കുട്ടിയമ്മ കശുവണ്ടിമേഖലയെ തകർത്ത മന്ത്രിയാണ്. കശുവണ്ടി മേഖല പ്രതിസന്ധിയിൽ ആയപ്പോൾ തൊഴിലാളികളെയോ വ്യവസായികളെയോ സംരക്ഷിക്കാൻ കഴിയാത്ത അവര്‍ക്ക് എങ്ങനെ ജനങ്ങളോട് വോട്ട് അഭ്യർഥിക്കാനാകുമെന്നും ഉമ്മൻചാണ്ടി ചോദിച്ചു.