കൊല്ലം:തെരഞ്ഞെടുപ്പ് ചൂടിൽ ആൾക്കൂട്ടവും ശബ്‌ദ കോലാഹലങ്ങളും കൊണ്ട് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് വേറിട്ട കാഴ്ച ആവുകയാണ് പരവൂർ തെക്കും ഭാഗം കൊച്ചേശരിയഴികം വീട്ടിൽ മഹബൂബ് ഖാന്‍റെ ഒറ്റയാൾ പ്രചാരണം. പരവൂർ കാപ്പിൽ ബീച്ച് റോഡിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പീതാംബര കുറുപ്പിന് വേണ്ടിയാണ് മഹബൂബ് തന്‍റെ ഒറ്റയാൾ പ്രചാരണം നടത്തുന്നത്.
പീതാംബര കുറുപ്പിനായി ഒറ്റയാൾ പ്രചാരണവുമായി മഹബൂബ് ഖാൻ - UDF candidate Peetambara Kurup
പരവൂർ കാപ്പിൽ ബീച്ച് റോഡിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പീതാംബര കുറുപ്പിന് വേണ്ടിയാണ് മഹബൂബ് തന്‍റെ ഒറ്റയാൾ പ്രചാരണം നടത്തുന്നത്.

യുഡിഎഫ് സ്ഥാനാർഥി പീതാംബര കുറുപ്പിന് വേണ്ടി ഒറ്റയാൾ പ്രചാരണവുമായി മഹബൂബ് ഖാൻ
പീതാംബര കുറുപ്പിനായി ഒറ്റയാൾ പ്രചാരണവുമായി മഹബൂബ് ഖാൻ
റോഡരികിൽ നിന്ന് പീതാംബര കുറുപ്പിന്‍റെ വലിയ ഒരു പോസ്റ്റർ കൈയിൽ പിടിച്ച് റോഡിൽകൂടെ പോകുന്നവരോട് പീതാംബര കുറുപ്പിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു കൊണ്ടാണ് വക്കീൽ ഗുമസ്താനായ മഹബുബ് പ്രചാരണം നടത്തുന്നത്. രക്തതത്തിൽ അലിഞ്ഞ് ചേർന്ന രാഷ്ട്രീയമോ പീതാംബര കുറുപ്പിനോടുള്ള വ്യക്തി ആരാധനയോ അല്ല ഇതിന് പിന്നിൽ. എന്താണ് കാര്യം എന്ന് മെഹബൂബിനോട് ചോദിച്ചാൽ ഒറ്റ ഉത്തരം വികസനം വാരാൻ പീതാംബര കുറുപ്പ് ജയിക്കണമെന്നാണ്.
Last Updated : Mar 31, 2021, 4:15 PM IST