കൊല്ലം: കുളത്തൂപ്പുഴയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരിതര പരിക്ക്. സാംനഗർ സ്വദേശി രമണനാണ് വീടിന് പിന്നിലെ ചായ്പിൽ വച്ച് അപകടമുണ്ടായത്. വന്യ മൃഗ വേട്ടക്കായി സ്ഫോടക വസ്തു നിര്‍മാണത്തിനിടയിൽ പൊട്ടിത്തെറി നടന്നു എന്നതാണ് പ്രഥമിക നിഗമനം. കൈകാലുകൾക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ രമണനെ പൊലീസ് പരിസരത്ത് നിന്നും പിടികൂടി ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക് - സ്ഫോടക വസ്തു
വന്യ മൃഗ വേട്ടക്കായി സ്ഫോടക വസ്തു നിര്‍മാണത്തിനിടയിൽ പൊട്ടിത്തെറി നടന്നുവെന്നാണ് പ്രഥമിക നിഗമനം
കുളത്തൂപ്പുഴയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്
ഫോറന്‍സിക്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങൾ അപകട സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം രമണനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചികിൽസയിൽ കഴിയുന്ന രമണനെ ചോദ്യം ചെയ്‌താല്‍ മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
Last Updated : Apr 21, 2020, 12:41 PM IST