കൊല്ലം: കുണ്ടറ പേരയത്ത് അനധികൃത ഗ്യാസ് ഗോഡൗണിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. ഗോഡൗൺ ജീവനക്കാരനായ കണ്ടച്ചിറ സ്വദേശി നൗഫൽ എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പേരയം വരമ്പ് ഭാഗത്തെ മുൻ സർവീസ് സ്റ്റേഷനിനുള്ളിലായിരുന്നു ഗോഡൗൺ.
അനധികൃത ഗ്യാസ് ഗോഡൗണിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്; അന്വേഷണം ഊര്‍ജിതം
അനധികൃതമായി ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന കുണ്ടറ പേരയത്തെ ഗോഡൗണിലാണ് അപകടം സംഭവിച്ചത്.
അനധികൃത ഗ്യാസ് ഗോഡൗണിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്; അന്വേഷണം ഊര്‍ജിതം
100 ഗ്യാസ് സിലിണ്ടറുകളും ഉപകരണങ്ങളും ഇവിടെനിന്നും കണ്ടെത്തി. ഇതിൽ ഒരു സിലിണ്ടറാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന ഷെഡിന്‍റെ മേൽക്കൂര പൂർണമായും തകർന്നു. കുണ്ടറ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഉടമയെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.
ALSO READ:'സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയം പറയണ്ട' ; പൊലീസിന് നിർദേശവുമായി ഡിജിപി അനില്‍ കാന്ത്