കൊല്ലം: കൊട്ടാരക്കരയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ സദാനന്ദപുരം സ്വദേശി മോനച്ചനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കെ എസ് ആർ ടി സി ബസും കൊട്ടാരക്കരയിൽ നിന്ന് സദാനന്ദപുരത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ ഈയ്യംകുന്ന് ജംഗ്ഷനില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്‍റെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
കൊട്ടാരക്കരയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു - കൊട്ടാരക്കര
ബസിന്‍റെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ
കൊട്ടാരക്കരയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കാറില്‍ ഉണ്ടായിരുന്നവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും ബസില്‍ ഉണ്ടായിരുന്ന പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.