കൊല്ലം: ജില്ലാ ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വ്യദ്ധനെ രക്ഷപ്പെടുത്തി.
കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച വ്യദ്ധനെ രക്ഷപ്പെടുത്തി - suicide attempt covid centre
കഴിഞ്ഞ ദിവസമാണ് വൃദ്ധനെ വിഡ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്.

കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച വ്യദ്ധനെ രക്ഷപ്പെടുത്തി
നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന 79 കാരനായ വൃദ്ധനെ കഴിഞ്ഞ ദിവസമാണ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. ഇയാൾ വാർഡിലെ ജനാല വഴി സൺ ഷെയ്‌ഡിലൂടെ ചാടാൻ ഒരുങ്ങുന്നത് കണ്ട് മറ്റ് രോഗികൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പി.പി.കിറ്റ് ധരിച്ച രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മൂന്നാം നിലയിലെത്തി വൃദ്ധനെ അനുനയിപ്പിച്ചാണ് പുറത്തെത്തിച്ചത്.