കൊല്ലം : പുത്തൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു. 68 വയസുകാരനായ മാറനാട് സ്വദേശി വിജയകുമാറാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പുത്തൂർ വൈദ്യര് മുക്കിന് സമീപമുള്ള സ്വന്തം വീട്ടുമുറ്റത്ത് ചിതയൊരുക്കിയാണ് വിജയകുമാർ ആത്മഹത്യ ചെയ്‌തത്. ആത്മഹത്യ കുറിപ്പും ചിതയുടെ സമീപത്തുനിന്നും കണ്ടെടുത്തു. ഇന്ന് പുലർച്ചെ വിജയകുമാറിന്‍റെ സഹോദരി വീടിന് സമീപം തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ പരിശോധനയിലാണ് വിജയകുമാറിന്‍റെ മരണ വിവരം പുറത്തറിയുന്നത്.