കൊല്ലം:ശാസ്‌താംകോട്ടയിൽ വയോധികൻ പുഴുവരിച്ച നിലയിൽ. നാളുകളായി ഒറ്റപ്പെട്ടു താമസിക്കുന്ന കരിന്തോട്ടുവ സ്വദേശി രാഘവനെയാണ് (60) പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാഘവന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് പ്രദേശവാസികള്‍ സംഭവമറിഞ്ഞത്. വിവരം അറിയിച്ചതോടെ വാർഡ് മെമ്പറും ആശാ പ്രവർത്തകരും വീട്ടിൽ എത്തി. മുഷിഞ്ഞ വസ്‌ത്രത്തിലും വലത് കാൽപാദം പുഴുവരിച്ച നിലയിലുമായിരുന്നു രാഘവൻ.