കൊല്ലം: കരുനാഗപ്പള്ളിയിൽ വിവിധ മത്സ്യ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 120 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പുള്ളിമാൻ ജംഗ്ഷൻ, പുതിയകാവ് മാർക്കറ്റ്, മുഴങ്ങോട്ട് വിള ജംഗ്ഷൻ എന്നിവിടങ്ങളിലെ മത്സ്യവിപണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് പഴക്കം ചെന്ന കോരയും ചൂരയും പിടിച്ചെടുത്തു.
കരുനാഗപ്പള്ളിയിൽ 120 കിലോ പഴകിയ മത്സ്യം പിടികൂടി
പുള്ളിമാൻ ജംഗ്ഷൻ, പുതിയകാവ് മാർക്കറ്റ്, മുഴങ്ങോട്ട് വിള ജംഗ്ഷൻ എന്നിവിടങ്ങളിലെ മത്സ്യവിപണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
കരുനാഗപ്പള്ളിയിൽ 120 കിലോ പഴകിയ മത്സ്യം പിടികൂടി
പുതിയകാവ് മത്സ്യ മാർക്കറ്റിൽ നിന്നും 55 കിലോ അഴുകിയ ചൂരയാണ് പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷ വകുപ്പ്, മുനിസിപ്പൽ ആരോഗ്യ വിഭാഗം, പബ്ലിക്ക് ഹെൽത്ത് വിഭാഗം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഓഫീസർ അഞ്ജു, മുനിസിപ്പൽ ഹെൽത്ത് ഇൻസ് പെക്ടറായ മുഹമ്മദ് ഫൈസൽ, ജെ.എച്ച്.ഐമാരായ അഷറഫ്, ഗിരീഷ്, പബ്ലിക്ക് ഹെൽത്ത് ജെ.എച്ച്.ഐമാരായ അഷറഫ്, അജയൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.