കൊല്ലം: വിവിധ വകുപ്പുകള്‍ മുഖേന പട്ടികജാതി വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന തുക പൂര്‍ണമായും ചെലവഴിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുഗന്‍. ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി ഫണ്ടുകള്‍ ചെലവഴിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി ബാധകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികജാതി പീഡന കേസുകളില്‍ അതിവേഗ നടപടി സ്വീകരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണം, ജില്ലയിലെ പ്രത്യേക കോടതിയെ കേസുകള്‍ക്കായി പ്രയോജനപ്പെടുത്തണം, ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ ഉടനടി പരിഹരിക്കണം, ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിവാങ്ങാന്‍ പണം നല്‍കണം എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു.
പട്ടികവിഭാഗങ്ങള്‍ക്ക് അനുവദിച്ച തുക പൂര്‍ണമായും ചെലവഴിക്കാൻ നിർദ്ദേശം
സ്വയംതൊഴില്‍ സംരംഭങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ലോണ്‍ ബാങ്കുകള്‍ വഴിയും സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന ലഭ്യമാക്കണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
സ്വയംതൊഴില്‍ സംരംഭങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ലോണ്‍ ബാങ്കുകള്‍ വഴിയും സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന ലഭ്യമാക്കണം. കമ്മ്യൂണിറ്റി സെൻ്ററുകള്‍, സ്‌കില്‍ ഡെവലപ്‌മെൻ്റ് സ്‌കൂളുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ പി കെ മധു, റൂറല്‍ എസ് പി ഹരിശങ്കര്‍, സബ് കലക്ടര്‍ അനുപം മിശ്ര, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇ എസ് അംബിക, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.