കേരളം

kerala

ETV Bharat / state

ഓച്ചിറ കേസ്: പ്രതിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് - മുഹമ്മദ് റോഷൻ

പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന വൈദ്യപരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതി മുഹമ്മദ് റോഷനെതിരെ പൊലീസ് കേസെടുത്തു.

മുഹമ്മദ് റോഷൻ

By

Published : Mar 29, 2019, 3:53 PM IST

കൊല്ലം ഓച്ചിറയിൽ രാജസ്ഥാനി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധന റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റോഷനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയറോഷനെതിരെ പോക്സോ ചുമത്തിനേരത്തെകേസെടുത്തിട്ടുണ്ട്. ലൈംഗിക പീഡനക്കുറ്റം കൂടി ചുമത്തിയതോടെ കേസ് കൂടുതൽ ഗൗരവമുള്ളതായി.മുഹമ്മദ് റോഷനെ ഇന്ന് കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രി ഏറെ വൈകിയാണ് പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായത്. മുംബൈയിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. നിലവില്‍ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലുള്ള കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. ഇതിന് പെണ്‍കുട്ടി തയാറായില്ലെങ്കില്‍ സാമൂഹിക നീതി വകുപ്പിന്‍റെ ഹോസ്റ്റലിലേക്ക് മാറ്റും.

പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായതാണെന്നും ബന്ധുക്കൾ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാണിച്ച് റോഷന്‍റെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.

ABOUT THE AUTHOR

...view details