കൊല്ലം: കളരി പരമ്പര ദൈവങ്ങൾക്ക് മുന്നിൽ കർപ്പൂരം തെളിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓച്ചിറക്കളിക്ക് സമാപനമായി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒന്നാം ദിവസം നടന്നതിനേക്കാൾ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു സമാപന ദിനം. ക്ഷേത്ര ആൽത്തറ ചുറ്റിയുള്ള ഘോഷയാത്രയും ധ്വജ കൈമാറ്റവും ഉൾപ്പെടെയുള്ളവ കൊവിഡ് നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിൽ ആചാരം മാത്രമായി ഒതുങ്ങി. നാമമാത്രമായ കര പ്രതിനിധികൾ കളത്തിൽ ഇറങ്ങി ഹസ്തദാനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 10 കളിയാശാൻമാർ അടവ് പറഞ്ഞു മടങ്ങിയതോടെ കളി അവസാനിച്ചു. കളിക്കളത്തിന്‍റെ വടക്കേ കൽപ്പടവിനോട് ചേർന്നുള്ള കൽവിളക്കിലെ കർപ്പൂര നാളത്തിന് കാണിക്ക സമർപ്പിക്കാനോ കരമുഴിയാനോ ആരുമുണ്ടായില്ല.
ആചാരം മാത്രമായി ഓച്ചിറക്കളി; കളരി വിളക്കിൽ കർപ്പൂരം തെളിച്ച് സമാപനം - kalari vilaku news
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒന്നാം ദിവസം നടന്നതിനേക്കാൾ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു സമാപന ദിനം. ക്ഷേത്ര ആൽത്തറ ചുറ്റിയുള്ള ഘോഷയാത്രയും ധ്വജ കൈമാറ്റവും ഉൾപ്പെടെയുള്ളവ കൊവിഡ് നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിൽ ആചാരം മാത്രമായി ഒതുങ്ങി.
ആചാരം മാത്രമായി ഒതുങ്ങി ഓച്ചിറക്കളി; കളരി വിളക്കിൽ കർപ്പൂരം തെളിച്ച് സമാപനം
പൊലീസ് സേന അംഗങ്ങളും ആരോഗ്യ പ്രവർത്തകരും മാധ്യമപ്രവർത്തകരും ചുരുക്കം ചില ഭരണസമിതി അംഗങ്ങളും മാത്രമായിരുന്നു ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. ലളിതമായ ചടങ്ങുകളോടെ കൊവിഡ് പ്രതിരോധ നിയമങ്ങൾ പാലിച്ച ഓച്ചിറക്കളി ആചാരം മാത്രമായി നടത്താൻ ഭരണസമിതിക്ക് നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു .
Last Updated : Jun 17, 2020, 3:16 PM IST