കൊല്ലം ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശിനിയായ 14-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി. പെണ്‍കുട്ടിയെയും മുഖ്യ പ്രതിയെയും കണ്ടെത്താന്‍കേരളാ പൊലീസ് ബംഗളൂരുപൊലീസിന്‍റെ സഹായം തേടി . പ്രതി പെൺകുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ്ബംഗളൂരു പൊലീസിന്‍റെ സമീപിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതിയും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് പിന്നീട് നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ കേസെടുത്തത്.