കൊല്ലം:എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചാണ് കൊവിഡ് കാലം മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമീണ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിനും പരമ്പരാഗത വ്യവസായമായ ഖാദിയെ മുൻനിരയിലെത്തിക്കുന്നതിനുമാണ് ഖാദി ബോർഡ് രൂപീകരിച്ചത്. ഓണം അടക്കമുള്ള സീസണുകളില്‍ ഖാദി ഉല്‍പ്പന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ഓണവിപണി ലക്ഷ്യമിട്ട് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അവധി ദിവസങ്ങളിൽ ഉൾപ്പടെ നെയ്ത്ത് ജോലികൾ പുരോഗമിക്കുകയാണ്.
സാരി മാത്രമല്ല, മാസ്‌കും വരുന്നുണ്ട്: കൊവിഡിനെ അതിജീവിക്കാൻ ഖാദി ബോർഡ് - hadi board to survive covid
മാസ്കുകളുടെ ഓണവിപണി ലക്ഷ്യമിട്ട് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അവധി ദിവസങ്ങളിൽ ഉൾപ്പടെ നെയ്ത്ത് ജോലികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന ഖാദി സാരി മേള ശ്രദ്ധേയമായിരുന്നു. 1870 രൂപ മുതൽ 10,000 രൂപയുടെ സാരി വരെ മേളയിൽ വിൽപനയ്ക്കായി ഒരുക്കിയിരുന്നു. കൊവിഡ് കാലം പരിഗണിച്ച് ഖാദി മാസ്കുകളും വിപണിയിൽ എത്തിക്കുന്നുണ്ട്. 15 രൂപയാണ് ഒരു മാസ്‌കിന്‍റെ വില. 100 എണ്ണം അടങ്ങുന്ന പായ്ക്കുകളും ലഭ്യമാണ്. പൊലീസിന് രണ്ട് ലക്ഷത്തോളം മാസ്‌കുകൾ വിതരണം ചെയ്തിട്ടുണ്ട്. ഖാദി ബോർഡിന്‍റെ കീഴിൽ കൊല്ലം ജില്ലയിൽ നാല് നെയ്ത്ത് കേന്ദ്രങ്ങളും 16 നൂൽ ഉത്പാദന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
പരവൂർ നെടുങ്ങോലമാണ് ജില്ലയിലെ ഏറ്റവും വലിയ ഉത്പാദന യൂണിറ്റ്. കൊല്ലം കർബാല, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ വിൽപ്പന കേന്ദ്രങ്ങൾ വഴിയും സഞ്ചരിക്കുന്ന ഖാദി യൂണിറ്റ് വഴിയും പൊതുജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാം. ഈ ഓണക്കാലത്ത് അഞ്ചു കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത് എന്ന് ജില്ലാ പ്രൊജക്ട് ഓഫീസർ മണിയമ്മ പറഞ്ഞു. ഗ്രാമീണ മേഖലയിൽ ഖാദി വ്യവസായം പരിപോഷിപ്പിക്കാനായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സബ്‌സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മുടങ്ങിക്കിടക്കുന്ന കുടിശ്ശിക ഓണത്തിന് മുൻപ് നൽകണം എന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.