കേരളം

kerala

By

Published : Jul 18, 2019, 4:50 PM IST

Updated : Jul 18, 2019, 6:35 PM IST

ETV Bharat / state

നഗരത്തിൽ പാർക്കിങ്ങിന് ഇടമില്ല; നടപ്പാതകളും റോഡുകളും കയ്യേറി പാർക്കിങ്

റോഡുകളും നടപ്പാതയും കയ്യേറിയുള്ള പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച കൊല്ലം കോർപ്പറേഷൻ അനധികൃത പാർക്കിങ്ങിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

നടപ്പാതകളും റോഡുകളും കയ്യേറി വാഹന പാർക്കിങ്


കൊല്ലം: അശാസ്ത്രീയമായ പല പദ്ധതികൾക്കും ലക്ഷങ്ങൾ ധൂർത്ത് അടിക്കുന്ന കൊല്ലം കോർപ്പറേഷൻ പരിധിയിൽ വാഹന പാർക്കിങ് സൗകര്യം ഇല്ലാതെ പൊതു ജനങ്ങൾ വലയുന്നു. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടപ്പാത കയ്യേറിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം വഴിയാത്രക്കാർ റോഡിനു നടുവിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരിൽ ഭൂരിഭാഗവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നടപ്പാത കയ്യേറിയാണ്. ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും നീണ്ടനിര തന്നെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാണാനാകും. മറ്റ്‌ സ്ഥലങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. ഇതിന് പുറമെ നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ അനധികൃത പാർക്കിങ് മൂലം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. റോഡുകളും നടപ്പാതയും കയ്യേറിയുള്ള പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച കൊല്ലം കോർപ്പറേഷൻ അനധികൃത പാർക്കിങ്ങിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.

നടപ്പാതകളും റോഡുകളും കയ്യേറി പാർക്കിങ്
Last Updated : Jul 18, 2019, 6:35 PM IST

ABOUT THE AUTHOR

...view details