കൊല്ലം: കശുവണ്ടി വ്യവസായ മേഖലയ്‌ക്കും മത്സ്യബന്ധന മേഖലയ്‌ക്കും വലിയ ഉണർവ് പകരുന്നതാണ് യു.ഡി.എഫ് പ്രകടനപത്രികയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി.
യു.ഡി.എഫ് പ്രകടനപത്രിക പരമ്പരാഗത വ്യവസായ മേഖലയ്‌ക്ക് ഉണർവ് പകരുന്നത്: എൻ.കെ പ്രേമചന്ദ്രൻ - income support scheme
കടലിന്‍റെ അവകാശം കടലിന്‍റെ മക്കൾക്ക് എന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നതാണ് യു.ഡി.എഫ് പ്രകടനപത്രികയെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
![യു.ഡി.എഫ് പ്രകടനപത്രിക പരമ്പരാഗത വ്യവസായ മേഖലയ്‌ക്ക് ഉണർവ് പകരുന്നത്: എൻ.കെ പ്രേമചന്ദ്രൻ എൻ.കെ പ്രേമചന്ദ്രൻ പരമ്പരാഗത വ്യവസായ മേഖല യു.ഡി.എഫ് പ്രകടനപത്രിക യു.ഡി.എഫ് പ്രകടനപത്രിക എൻ.കെ പ്രേമചന്ദ്രൻ യു.ഡി.എഫ് ഇൻകം സപ്പോർട്ട് സ്‌കീം NK Premachandran about UDF manifesto NK Premachandran UDF manifesto UDF income support scheme Cashew Industry Area](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11110003-thumbnail-3x2-nkp.jpg)
പരമ്പരാഗത തൊഴിലാളി മേഖലയിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്‌കീം നടപ്പാക്കുമെന്ന യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം വലിയ ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കടലിന്‍റെ അവകാശം കടലിന്‍റെ മക്കൾക്ക് എന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നതാണ് യു.ഡി.എഫ് പ്രകടനപത്രികയെന്നും മത്സ്യബന്ധന അവകാശവും ആദ്യ വിൽപന അവകാശവും മത്സ്യത്തൊഴിലാളികൾക്കായി നിജപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. മത്സ്യ തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ, മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കുമെന്നും സർക്കാർ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ അവർക്ക് അതിന് തുല്യമായ വേതനം സർക്കാർ നൽകുന്നതുൾപ്പെടെയുെള്ള നിരവധി ആശ്വാസ പദ്ധതികൾ നടപ്പാക്കുമെന്നും പ്രേമചന്ദ്രൻ എം.പി കൊല്ലത്ത് പറഞ്ഞു.