കേരളം

kerala

ETV Bharat / state

നറുക്കെടുപ്പില്‍ ശബരിമല വീണില്ല: എൻകെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്‍ ചർച്ചയ്ക്കില്ല - sabarimala bill

ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര ബില്‍ എന്ന പേരിലാണ് എൻകെ പ്രേമചന്ദ്രൻ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്.

എൻകെ പ്രേമചന്ദ്രൻ

By

Published : Jun 25, 2019, 7:51 PM IST

Updated : Jun 25, 2019, 7:56 PM IST

ന്യൂഡല്‍ഹി: നറുക്ക് വീഴാത്തതിനെ തുടർന്ന് എൻകെ പ്രേമചന്ദ്രൻ എംപി ലോക്സഭയില്‍ അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകളും ഇന്ന് ചർയ്ക്ക് എടുക്കില്ല. ശബരിമല, തൊഴിലുറപ്പ്, ഇഎസ്ഐ, സർഫാസി നിയമഭേദഗതി എന്നിവയായിരുന്നു ബില്ലുകൾ. ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര ബില്‍ എന്ന പേരിലാണ് എൻകെ പ്രേമചന്ദ്രൻ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17-ാമത് ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്‍ ആയിരുന്നു പ്രേമചന്ദ്രൻ അവതരിപ്പിച്ചത്. സുപ്രീംകോടതി വിധിക്ക് മുൻപുള്ള സ്ഥിതി ശബരിമലയില്‍ തുടരണം എന്നായിരുന്നു ബില്ലിലെ ആവശ്യം. എംപിമാർ നിരവധി വിഷയങ്ങൾ സഭയ്ക്ക് മുൻപാകെ ബില്ലായി കൊണ്ടുവരും. അതില്‍ ഏതൊക്കെ ബില്‍ അവതരിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്. ഒൻപത് എംപിമാർ കൊണ്ടുവന്ന 30 സ്വകാര്യ ബില്ലുകളാണ് സഭയില്‍ ഉണ്ടായിരുന്നത്. അതില്‍ എൻകെ പ്രേമചന്ദ്രന്‍റെ ഒരു ബില്ലും നറുക്കെടുപ്പില്‍ ഉൾപ്പെട്ടില്ല. ഇനി വരുന്ന നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്‍റെ ബില്‍ ഉൾപ്പെടുത്തിയേക്കും.

Last Updated : Jun 25, 2019, 7:56 PM IST

ABOUT THE AUTHOR

...view details