കേരളത്തിൽ നടക്കുന്നത് പ്രീപെയ്‌ഡ് പ്രീപോൾ സർവേകളെന്ന് എൻ.കെ. പ്രേമചന്ദ്രൻ - എൻ.കെ. പ്രേമചന്ദ്രൻ
തുടർ ഭരണം ലഭിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നിർത്തിവെച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം: കേരളത്തിൽ നിലവിൽ നടക്കുന്നത് പ്രീപെയ്‌ഡ് പ്രീപോൾ സർവേകളെന്ന് എന്‍.കെ. പ്രേമചന്ദ്രൻ എം.പി. യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം സ്ഥാനാർഥി പി.സി. വിഷ്‌ണുനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മുളവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണം ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നിർത്തിവെച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്‍റ് കെ. ബാബുരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം, കൺവീനർ ജി. വേണുഗോപാൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.