കേരള രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ സിപിഎം ശ്രമിക്കുന്നു : എന്‍.കെ പ്രേമചന്ദ്രൻ - എന്‍.കെ പ്രേമചന്ദ്രൻ
സ്വര്‍ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടിയാണ് സിപിഎം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും എൻ.കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.
![കേരള രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ സിപിഎം ശ്രമിക്കുന്നു : എന്‍.കെ പ്രേമചന്ദ്രൻ NK Premachandran against CPM NK Premachandran news കൊല്ലം വാര്‍ത്തകള്‍ cpm news എന്‍.കെ പ്രേമചന്ദ്രൻ കോടിയേരി ബാലകൃഷ്‌ണൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8260783-thumbnail-3x2-jkh.jpg)
കൊല്ലം: കേരള രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നിരക്കാത്ത വില കുറഞ്ഞ വർഗീയ തന്ത്രമാണ് രമേശ് ചെന്നിത്തലക്ക് എതിരെയുള്ള കോടിയേരിയുടെ പ്രസ്താവനയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാൽ എസ്.ആര്‍.പിയെ അപമാനിക്കാന്‍ മാത്രമെ ആ പ്രസ്താവനയ്ക്ക് കഴിഞ്ഞുള്ളുവെന്നും സ്വര്‍ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടിയാണ് സിപിഎം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും എൻ.കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് പറഞ്ഞു.